08:13pm 10 November 2026
NEWS
അമ്മ സംഘടനാ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കും.
29/07/2025  01:11 PM IST
ചെറുകര സണ്ണിലൂക്കോസ്
അമ്മ സംഘടനാ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കും.

നേതൃത്വത്തിലേക്ക് വനിത വരുന്നത് അംഗീകരിച്ച് പിന്മാറുന്നതായ് ജഗദീഷ് പറഞ്ഞു. ഇന്ന് രാത്രി തീരുമാനമെടുക്കുമെന്ന് ജഗദീഷ് വ്യക്തമാക്കി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നുവരുമായി രാത്രി സംസാരിക്കും. നോമിനേഷൻ നൽകിയപ്പോൾ ഇവരുടെ ആശിർവാദം വാങ്ങിയിരുന്നു. ഒരു സ്ത്രീ അമ്മയുടെ തലപ്പത്തേക്ക് വരുന്നെങ്കിൽ പിന്മാറാൻ തയ്യാറാണന്ന് അദേഹം വ്യക്തമാക്കി. പിന്മാറുന്ന വിഷയത്തിലും മൂന്നുപേരുടെയും അഭിപ്രായം തേടും. 2021ൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പിന്മാറിയതും സ്ത്രീ പ്രാതിനിധ്യത്തിന് വേണ്ടി എന്ന് ജഗദീഷ് പറഞ്ഞു. ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചത്. ജഗദീഷിനെ കൂടാതെ ശ്വേതാ മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ആശ അരവിന്ദ്, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ, ലക്ഷ്മ‌ിപ്രിയ, നവ്യ നായർ, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ, നാസർ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img